Life Style

ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ സ്ഥിരമായി ഉണ്ടായാല്‍ അതിനെ അവഗണിക്കരുത്, ഒരു പക്ഷേ കാന്‍സറാകാം

വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ആമാശയ കാന്‍സര്‍ അഥവാ വയറിലെ അര്‍ബുദം അല്ലെങ്കില്‍ ഗ്യാസ്ട്രിക് കാന്‍സര്‍ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയുമാണ് വയറിലെ അര്‍ബുദ സാധ്യതയെ കൂട്ടുന്നത്. അതുപോലെ തന്നെ ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പര്‍ അസിഡിറ്റി, മോശം ഭക്ഷണം രീതി, പുകവലി എന്നിവയെല്ലാം ആമാശയ കാന്‍സറിന് കാരണമാകാം.

Read Also: വാഹനാപകടം: ടൊവിനോയുടെ ഷെഫ് മരണപ്പെട്ടു

വയറിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ദഹനക്കേട്, നെഞ്ചെരിച്ചില്‍, അല്ലെങ്കില്‍ വയറ്റിലെ അസ്വസ്ഥത എന്നിവയാണ് വയറിലെ കാന്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. വയറിന്റെ മുകള്‍ ഭാഗത്തെ നിരന്തരമായ വേദന, ഭക്ഷണത്തിനു ശേഷം ഇടയ്ക്കിടെ ഛര്‍ദ്ദില്‍ ഉണ്ടാവുക, ഛര്‍ദ്ദിക്കുമ്പോള്‍ രക്തം വരുക, വയറിലെ നീര്‍വീക്കം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, മലബന്ധം, കറുത്ത നിറമുള്ള മലം പോവുക, അകാരണമായി വിശദീകരിക്കാനാവാത്ത തരത്തില്‍ ശരീരഭാരം കുറയുക, ക്ഷീണം, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button