KeralaLatest NewsNews

ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം

കേന്ദ്രനേതൃത്വം ശോഭനയുമായി സംസാരിച്ചു: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം വ്യക്തമാക്കി.

Read Also:പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം: അനന്തപദ്മനാഭ രൂപം സമ്മാനിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ

‘ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ത്ഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവര്‍ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു.’-സുരേഷ് ഗോപി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് പുറമേ നടി ശോഭനയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും പേരുകള്‍ പരിഗണിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തില്‍ പങ്കെടുത്തതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയര്‍ന്നത്. ഇതിനു മുന്‍പ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ വനിതാസംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും ജനുവരി മൂന്നിനു നടന്ന സമ്മേളനത്തില്‍ അവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button