Latest NewsIndia

പ്രധാനമന്ത്രിയുടെയും സ്റ്റാലിന്റെയും ചിത്രമുള്ള ഐഎസ്ആർഒ പരസ്യത്തിൽ ചൈനീസ് പതാക: ഡിഎംകെയെ രൂക്ഷമായി വിമർശിച്ച് മോദി

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൻ്റെ (ഐഎസ്ആർഒ) പുതിയ ബഹിരാകാശ പോർട്ടിനായുള്ള സർക്കാർ പരസ്യത്തിൽ ചൈനീസ് പതാക ചിഹ്നമുള്ള റോക്കറ്റിൻ്റെ ചിത്രം ഉൾപ്പെടുത്തി തമിഴ്നാട്. ഇതോടെ ഭരണകക്ഷിയായ ഡിഎംകെ ശാസ്ത്രജ്ഞരെ അപമാനമാനിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.

കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ പുതിയ ബഹിരാകാശ പോർട്ടിന് തറക്കല്ലിടുകയും തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ആരംഭിക്കുകയും ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

‘ഇന്ത്യയുടെ വികസനം കാണാൻ ഡിഎംകെ തയ്യാറല്ല. ഡിഎംകെ ഒരു ജോലിയും ചെയ്യുന്നില്ല, മറിച്ച് തെറ്റായ ക്രെഡിറ്റ് എടുക്കുകയാണ്. ഞങ്ങളുടെ പദ്ധതികളിൽ അവർ അവരുടെ സ്റ്റിക്കർ പതിക്കുന്നു. ഇപ്പോൾ പുതിയ ഇസ്രോ ലോഞ്ച്പാഡിൻ്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമം, അവർ ഒരു ചൈനീസ് പതാക ചിഹ്നം ഒട്ടിച്ച് ഇന്ത്യയെ അപമാനിക്കുകയാണ്.’ തൂത്തുക്കുടിയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ പ്രധാനമന്ത്രി ആരോപിച്ചു.

അതേസമയം, തമിഴ്‌നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈയും പരസ്യത്തെ അപലപിച്ചു, ഇത് ഡിഎംകെയുടെ ചൈനയോടുള്ള പ്രതിബദ്ധതയുടെയും നമ്മുടെ രാജ്യത്തിൻ്റെ പരമാധികാരത്തോടുള്ള അവരുടെ തികഞ്ഞ അവഗണനയുടെയും പ്രകടനമാണെന്നും അണ്ണാമലൈ പറഞ്ഞു.

‘കുലശേഖരപട്ടണത്ത് ഐ.എസ്.ആർ.ഒ.യുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനം പുറത്തുവന്നത് മുതൽ അഴിമതിയുടെ മുനമ്പിൽ പറക്കുന്ന പാർട്ടിയായ ഡിഎംകെ സ്റ്റിക്കറുകൾ ഒട്ടിക്കാൻ വെമ്പുകയാണ്.’ എക്‌സിലെ ഒരു നീണ്ട പോസ്റ്റിൽ ബി.ജെ.പി നേതാവ് പറഞ്ഞു,

‘നിരാശയുടെ അളവ് അവരുടെ മുൻകാല തെറ്റുകൾ കുഴിച്ചുമൂടാനുള്ള അവരുടെ ശ്രമത്തെ തെളിയിക്കുന്നു, സതീഷ് ധവാൻ സ്‌പേസ് സെൻ്റർ ഇന്ന് തമിഴ്‌നാട്ടിലല്ല, ആന്ധ്രാപ്രദേശിലാണെന്നതിന് കാരണം ഡിഎംകെയാണെന്ന് അവർ ഓർമ്മിക്കണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button