Latest NewsNewsIndia

യാത്രക്കാര്‍ക്കുമേല്‍ ട്രെയിൻ ഇടിച്ച്‌ കയറി, 12 പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

എതിർദിശയില്‍നിന്ന് വരികയായിരുന്ന ഝാജ-അസൻസോള്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു

ന്യൂഡല്‍ഹി: ജാർഖണ്ഡില്‍ യാത്രക്കാർക്കിടയിലേക്ക് ട്രെയിൻ ഇടിച്ച്‌ കയറി 12 പേർ മരിച്ചതായി റിപ്പോർട്ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം.

read also: സംസ്ഥാന സര്‍ക്കാരിന് നേട്ടം, ഗവര്‍ണര്‍ക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാം എന്നാണ്  സൂചന.  അംഗ എക്സ്പ്രസില്‍ തീപിടിത്തമുണ്ടായതായി അഭ്യൂഹം പരന്നതിനേത്തുടർന്ന് യാത്രക്കാർ നീങ്ങിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. സമീപത്തെ ട്രാക്കിലേക്ക് വീണ ഇവരെ എതിർദിശയില്‍നിന്ന് വരികയായിരുന്ന ഝാജ-അസൻസോള്‍ എക്സ്പ്രസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button