Latest NewsIndiaNews

ആഗോള പ്രതിരോധ ശക്തിയിൽ ഒന്നാമതാകാൻ ഇന്ത്യ! ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി ഉടൻ

അറബ്, ആഫ്രിക്കൻ രാജ്യങ്ങളാണ് ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വജ്രായുധമെന്ന് വിശേഷിക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി ഉടൻ ആരംഭിക്കും. രാപ്പകൽ വ്യത്യാസമില്ലാതെ ശത്രുപക്ഷത്തിന്റെ ലക്ഷ്യങ്ങൾ തകർക്കാൻ കരുത്തുള്ള ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ ഇതിനകം തന്നെ നിരവധി രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ, അറബ്, ആഫ്രിക്കൻ രാജ്യങ്ങളാണ് ബ്രഹ്മോസ് മിസൈലുകൾ കയറ്റുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധവിമാനങ്ങളിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ പതിക്കാൻ കഴിയുന്ന സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.

ലോകത്തിന് മുന്നിൽ ദീർഘദൂര സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വിന്യസിക്കാൻ കഴിവുള്ള ആഗോള ശക്തിയായി മാറാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ബ്രഹ്മോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുമായി ഉടൻ തന്നെ ചർച്ചകൾ നടത്തുമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ, മിസൈലിന്റെ കഴിവുകളും അതിന്റെ സാധ്യതകളും അറിയാൻ ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബ്രഹ്മോസ് ടീമുകളെ കണ്ടിട്ടുണ്ട്. അതേസമയം, ബ്രഹ്മോസ് എയറോസ് സ്പേസിന് ഫിലിപ്പീൻസിൽ നിന്നും മികച്ച പ്രതികരണമാണ് നേടാൻ സാധിച്ചത്.

Also Read: സാമ്പത്തിക വർഷത്തിന്റെ അവസാന മാസം ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! അവധി ദിനങ്ങൾ അറിഞ്ഞോളൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button