Latest NewsKeralaNews

ചിക്കൻ വിഭവങ്ങൾ ഇനി കുറച്ചു പൊള്ളും, കുത്തനെ ഉയർന്ന് കോഴിയിറച്ചി വില

ചൂട് കൂടിയതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം

സംസ്ഥാനത്ത് വീണ്ടും കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കിലോയ്ക്ക് 50 രൂപയിലധികമാണ് വർദ്ധിച്ചത്. ചൂട് കൂടിയതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഒരു മാസം മുൻപ് 180 രൂപയായിരുന്നു ഒരു കിലോ ചിക്കന്റെ വില. എന്നാൽ, നിലവിലെ വില 240 രൂപയിലധികമാണ്. കോഴിയിറച്ചി വില ക്രമാതീതമായി ഉയർന്നാൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങളുടെ വിലയും അനുപാതികമായി ഉയരുന്നതാണ്.

കനത്ത ചൂടിനെ തുടർന്ന് കോഴിക്കുഞ്ഞുങ്ങൾ ചത്തു പോകുകയും, ബാക്കിയുള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്തതോടെയാണ് ഉൽപാദനം കുറഞ്ഞത്. വേനൽക്കാലമായാൽ വെള്ളത്തിന്റെ വിലയും ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഫാം ഉടമകളും ഉൽപാദനം കുറച്ചിരിക്കുകയാണ്. വില ഉയർന്നതോടെ കടകളിൽ ഇറച്ചി വിൽപ്പന കുറഞ്ഞിരിക്കുകയാണ്. എന്നാൽ, സ്ഥിതി മുതലെടുത്ത് ഇതര സംസ്ഥാന ലോബികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതും വില കൂടാൻ കാരണമാണെന്നാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. റംസാൻ കാലം ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഇക്കാലയളവിൽ ഉൽപ്പാദനം കൂടിയില്ലെങ്കിൽ കോഴിയിറച്ചി വില വീണ്ടും ഉയരുന്നതാണ്.

Also Read: ‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയതോടെ വിദ്യാർത്ഥികൾ ഭയന്നു’: സിദ്ധാർത്ഥ് നേരിട്ടത് ക്രൂരമായ വിചാരണ

shortlink

Related Articles

Post Your Comments

Related Articles


Back to top button