KeralaLatest NewsNews

താൻ ജയിലിൽ കിടന്നിരുന്ന സമയത്ത് സഹതടവുകാരെ ഉപദേശിക്കുമായിരുന്നു: അനുഭവം പങ്കിട്ട് ഇ പി ജയരാജൻ

കണ്ണൂർ: താൻ ജയിലിൽ കിടന്നിരുന്ന സമയത്ത് സഹതടവുകാരെ ഉപദേശിക്കുമായിരുന്നുവെന്ന് വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. താൻ ശ്രമിച്ചത് കളവ് ചെയ്ത് ജയിലിലായ പ്രതികളെ നന്നാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

തെറ്റുകൾ ചെയ്തിട്ടുള്ളവരെ തിരുത്തി നല്ല വഴിക്ക് നടത്തുകയാണ് വേണ്ടത്. ഇതു തന്നെയാണ് കോടതികളും വ്യക്തമാക്കുന്നത്. താൻ അടിയന്താരവസ്ഥയിൽ ജയിലിൽ കിടന്ന അവസരത്തിൽ കളവ് ചെയ്ത് കേസിലെ കുറേ ആളുകൾ തന്നോടൊപ്പമുണ്ടായിരുന്നു. ആ ജയിലിൽ വച്ച് താൻ അവർക്ക് ഉപദേശം കൊടുത്തു. അവരെ മെച്ചപ്പെടുത്തിയെടുക്കാൻ എങ്ങനെ കഴിയുമെന്ന് നോക്കിയതാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ രാജ് നാരായണൻ, ജയ്പ്രകാശ് എന്നിവരൊക്കെ ജയിലിൽ കിടന്നിരുന്ന ആളുകൾക്ക് മാനസികമായി പരിവർത്തനം ഉണ്ടാക്കി അവർക്ക് ജീവിതം കൊടുക്കാൻ വേണ്ടി പൊതുമാപ്പ് നൽകാൻ അഭ്യർത്ഥിച്ചവരാണ്. ജയിലിൽ കിടന്നവരെ നേർവഴിക്ക് നയിക്കാൻ ശ്രമിച്ച ഒട്ടനവധി രാഷ്ട്രീയ നേതാക്കളെ കാണാം. ചില സാഹചര്യങ്ങളിൽ തെറ്റ് ചെയ്തിട്ടുണ്ടാവും. ആ തെറ്റ് മനസിലാക്കി, തെറ്റ് തിരുത്തി മനുഷ്യനായി ജീവിക്കാൻ കഴിയുമെങ്കിൽ അതിനെ പ്രേരിപ്പിക്കണമെന്നാണ് ഇന്ത്യൻ കോടതി നിയമ വ്യവസ്ഥയിൽ പറയുന്നത്. അതിന് വ്യത്യസ്തമായി ചിന്തിക്കുന്ന ജഡ്ജിമാരും ഉണ്ടായേക്കാമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button