KeralaLatest NewsNews

ജല്‍ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകള്‍ക്ക് തീപിടിച്ചു: സംഭവം തൃശൂരിൽ

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം

തൃശ്ശൂർ: ചേറ്റുപുഴ പാടത്ത് ജല്‍ ജീവൻ മിഷൻ പദ്ധതിക്കായി ഇറക്കിയ പൈപ്പുകള്‍ക്ക് തീപിടിച്ചു. പാടത്തെ മോട്ടോർ ഷെഡിനോട് ചേർന്നുള്ള ഭാഗത്ത് ഇറക്കിയിരുന്ന 56 എം.എം-ന്റെ ഒരു ലോഡ് പൈപ്പിനാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും തീ അണയ്ക്കാനായില്ല.

read also: അബദ്ധങ്ങളുടെ ഘോഷയാത്രയുമായി കോൺഗ്രസിന്റെ സമരാഗ്നി ജാഥ: ദേശീയഗാനം തെറ്റിച്ച് നേതാക്കൾ

മർദ്ദം കൂടിയാലും പൊട്ടാത്ത തരത്തിലുള്ള കറുത്ത നിറത്തിലുള്ള പോളി എത്തിലീൻ പൈപ്പുകളായിരുന്നു ഇവ. അഗ്നിരക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റ് സംഭവസ്ഥലത്ത് എത്തി. വെള്ളം പമ്ബ് ചെയ്ത് തീ നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെട്രോ കെമിക്കലുകള്‍ക്ക് തീപിടിച്ചാല്‍ അണയ്ക്കുന്നതിനായുള്ള ഫോം ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നു. അഗ്നി രക്ഷാസേനയെ കൂടാതെ കെ.എസ്.ഇ.ബി, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button