Latest NewsNewsIndia

ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം: നാലു പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ബെംഗളൂരുവിലാണ് സംഭവം. പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് അപകടം നടന്നത്. 3 ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് പൊള്ളലേറ്റത്.

Read Also: കേരളത്തിലെ കാമ്പസുകളില്‍ അക്രമങ്ങള്‍ പതിവാകുന്നു, കോഴിക്കോട് എന്‍ഐഐടിയില്‍ അധ്യാപകന് കുത്തേറ്റു

ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അപകടത്തിൽ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. അന്വേഷണത്തിന് ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

Read Also: ‘അവര്‍ വെറും കരുക്കള്‍ മാത്രം, അക്രമിക്കാൻ യുവാക്കളെ പരിശീലിപ്പിക്കുന്നു’: എസ്.എഫ്.ഐയ്ക്കും സി.പി.എമ്മിനുമെതിരെ ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button