KeralaLatest News

പട്ടിണിയും പരിക്കുകളും മൂലമുള്ള അവശത, സിദ്ധാർത്ഥിന് ജീവനൊടുക്കാനുള്ള ആരോഗ്യസ്ഥിതി ഉണ്ടാവില്ലെന്ന് ഡോക്ടർ പറഞ്ഞു- അച്ഛൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ ജയപ്രകാശ്. ഇത്രയുമധികം പരിക്കുള്ള ഒരാൾക്ക് ജീവ​നൊടുക്കാനുള്ള ആരോഗ്യം കിട്ടില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്തവരിലുണ്ടായിരുന്ന ഡോക്ടർമാർ പറഞ്ഞന്നും അച്ഛൻ വെളിപ്പെടുത്തി. എല്ലാ പ്രതികളെയും പിടികൂടിയില്ലെങ്കിൽ ഭരിക്കുന്നവരുടെ വീടിന് മുന്നിൽ നിരാഹാരം ഇരിക്കുമെന്നും പിതാവ് പറഞ്ഞു.

സഹപാഠികളും സീനിയർ വിദ്യാർഥികളും ചേർന്ന് കൊന്നു കെട്ടിത്തൂക്കിയതാണ്. സിദ്ധാർഥിന്റെ മരണത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ട്. സിദ്ധാർഥ് കോളജി​ലെ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ചില സഹപാഠികൾക്കും സീനിയർ വിദ്യാർഥികൾക്കും ഇഷ്ടമായിരുന്നില്ല.സിൻജോ എന്ന സീനിയർ വിദ്യാർഥിയാണ് ക്രൂരമായി പീഡിപ്പിച്ചത്.

സിൻജോയും അക്ഷയും റഹാനും റൂമിൽ കയറി തീർത്തിട്ട് പോയതാണ് അങ്കിളേ എന്ന് അവന്റെ ഫ്രണ്ട്സ് എന്നോട് പറഞ്ഞിരുന്നു. എസ്.എഫ്.ഐയിൽ ചേരാത്തത് മാത്രമല്ല, ഫസ്റ്റ് ഇയർ അവസാന വർഷമായപ്പോൾ തന്നെ അവൻ​ കോളജിൽ സ്റ്റാറായി മാറിയിരുന്നു. അത് അവിടെയുള്ള പലർക്കും ഇഷ്ടമായിരുന്നില്ല. സിദ്ധാർഥിന് ആത്മഹത്യ ​ചെയ്യാനാകില്ലെന്ന് അമ്മ ഷീബ പറഞ്ഞു. മരണത്തിൽ ഉന്നതർക്കും പങ്കുണ്ട്. നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button