Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി: ഗുരുവായൂരപ്പനെ തൊഴുതു പ്രാർത്ഥിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി നടൻ സുരേഷ് ഗോപി. ഗുരുവായൂരപ്പനെ തൊഴുതു പ്രാർത്ഥിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ഭഗവാന് മുന്നിൽ താരം തെച്ചി പൂവ് സമർപ്പിക്കുകയും ചെയ്തു. നിരവധി പേരാണ് സുരേഷ് ഗോപിയെ കാണാൻ വേണ്ടി ക്ഷേത്ര പരിസരത്ത് എത്തിയത്.

ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച നവ വധൂവരന്മാർ സുരേഷ് ഗോപിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രസാദം ഊട്ടിലും അദ്ദേഹം പങ്കുചേർന്നു. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഭക്ഷണം വിളമ്പി കൊടുത്ത ശേഷം അവർക്കൊപ്പം ഇരുന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചു. തൃശൂരിൽ ആര് നിൽക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര് നിന്നാലും താൻ തൃശൂർ തന്നെ ഉണ്ടായിരിക്കുമെന്നും ഇത്തവണ തൃശൂരിലെ ജനങ്ങൾ തൃശൂർ നൽകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

അതേസമയം, ജനുവരി 17 ന് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പർ താരങ്ങളായ, മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ആണ് ഭാഗ്യയെ വിവാഹം ചെയ്തത്. ബിസിനസ്സുകാരനാണ് ശ്രേയസ്. വർഷങ്ങളായി ഭാഗ്യയും ശ്രേയസും സുഹൃത്തുക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button