Latest NewsKeralaNews

മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നു: എസ്എഫ്‌ഐ സദാചാര പോലീസ് ആകുന്നുവെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: പൂക്കോട് വെറ്ററിനിറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ വർഗീയതയാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയത് പിഎഫ്‌ഐ ചേർന്ന എസ്എഫ്‌ഐ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ധാർഥന്റെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ ചുറ്റുമതിലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ: മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

പിഎഫ്‌ഐ നിരോധിച്ച ശേഷം അവർ എസ്എഫ്‌ഐയിൽ ചേർന്നു. പരസ്പരം തിരിച്ചറിയാൻ കഴിയാത്ത സംഘടനകളായി ഇവർ മാറി. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. പോലീസ് നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നില്ല. പിഎഫ്‌ഐ ബന്ധമുള്ള കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നു. ഈ കേസും കേന്ദ്ര അന്വേഷണ സംഘത്തിന്റെ പരിധിയിൽ വരണമെന്ന ആവശ്യവും കെ സുരേന്ദ്രൻ മുന്നോട്ടുവെച്ചു.

സിപിഎം എങ്ങോട്ടാണ് പോകുന്നത്. പ്രചാരണ ബോർഡിൽ ഇന്നേ വരെ കരീമിക്ക എന്ന് കണ്ടിട്ടില്ല. സഖാവ് കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയതെന്നും മുസ്ലിം വോട്ടിന് വേണ്ടി സിപിഎം. ഏതറ്റം വരെയും പോകുമന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

Read Also: വിദേശത്തു നിന്ന് വാട്‌സാപ്പിൽ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യുന്നു: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button