Latest NewsNewsIndia

മോദി വാരാണസിയില്‍ തന്നെ, അമിത്ഷാ ഗാന്ധി നഗറില്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
.

Read Also: വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത്: സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും.

കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തര്‍പ്രദേശ് 51, പശ്ചിമ ബംഗാള്‍ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാന്‍ 15, , തെലങ്കാന 9, അസം 11, ജാര്‍ഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡല്‍ഹി 5, ജമ്മു കശ്മീര്‍ 2, ഉത്തരാഖണ്ഡ് 3, അരുണാചല്‍ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആന്‍ഡമാന്‍ നിക്കോബാര്‍ 1, ദമാന്‍ ദിയു 1 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

50 വയസ്സിന് താഴെയുള്ള 47 സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. 28 വനിതകള്‍, 27 പട്ടികജാതി, 18 പട്ടിക വര്‍ഗ സ്ഥാനാര്‍ത്ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 57 ഒബിസി സ്ഥാനാര്‍ത്ഥികളും ആദ്യ പട്ടികയില്‍ ഉണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button