KeralaLatest NewsNews

ഫെബ്രുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയായി, റേഷൻ കടകൾക്ക് ഇന്ന് അവധി

തിങ്കളാഴ്ച മുതൽ മാർച്ച് മാസത്തെ റേഷൻ വിതരണം ആരംഭിക്കും

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം പൂർത്തിയായതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 1 വരെ നീട്ടുകയായിരുന്നു. എന്നാൽ, ഇന്നലെയും ഇപോസ് മെഷീനിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും, റേഷൻ കടകളിൽ എത്തിയ മുഴുവൻ ആളുകൾക്കും റേഷൻ നൽകിയതായി അധികൃതർ വ്യക്തമാക്കി. ഇപോസ് മെഷീൻ പ്രവർത്തിക്കാതായപ്പോൾ ഒടിപി വഴിയാണ് റേഷൻ വിതരണം നടത്തിയത്.

ഏതാനും ദിവസങ്ങളായി ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻകടകളിലെത്തിയ ഭൂരിഭാഗം ഗുണഭോക്താക്കളും തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി മാർച്ച് 1 വരെ നീട്ടിയത്. ഇന്നും നാളെയും റേഷൻ കടകൾക്ക് അവധിയാണ്. തിങ്കളാഴ്ച മുതൽ മാർച്ച് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

Also Read: മൂന്നാം വന്ദേ ഭാരതിനുളള കാത്തിരിപ്പുമായി കേരളം: ഇക്കുറി തിരഞ്ഞെടുക്കുക തിരക്കേറിയ ഈ റൂട്ട്

റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഓൺലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസരത്തില്‍ ലഭിക്കുന്ന അപേക്ഷകളില്‍ മാത്രമാകും തുടര്‍നടപടി സ്വീകരിക്കുക. അതേസമയം, ഗുരുതര രോഗബാധിതര്‍ക്ക് മുന്‍ഗണന കാര്‍ഡിനുള്ള അപേക്ഷ എല്ലാ മാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് നല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button