KeralaLatest NewsNews

ഡീനിനെയും വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്

സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥ്

കല്‍പ്പറ്റ: ഡീനിനെയും വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനുള്ള ഓര്‍ഡര്‍ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥ്. ‘ആന്റി റാഗിങ് റിപ്പോര്‍ട്ട് കിട്ടുന്നത് രാത്രിയിലാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ചോദിച്ചില്ല. തന്റെ ഭാഗം കേട്ടില്ല. തന്നെ ഗവര്‍ണര്‍ക്ക് വിളിച്ചു വരുത്താമായിരുന്നു. അതും ചെയ്തില്ല’, വൈസ് ചാന്‍സലര്‍ പ്രതികരിച്ചു.

Read Also: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല, ഉണ്ടായിരുന്നത് ഞാന്‍ പൂട്ടിച്ചു, കെ മുരളീധരനേയും നാടുകടത്തി: വി ശിവന്‍കുട്ടി

അതേസമയം, സംഭവം എങ്ങനെ വെറ്ററിനറി സര്‍വകലശാല അധികൃതര്‍ അറിഞ്ഞില്ലെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്. വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനല്‍ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ-പിഎഫ്‌ഐ ബന്ധമുണ്ട്. ജുഡിഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button