KeralaLatest NewsNews

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരം കേരളത്തിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ലോകാരോഗ്യ സംഘടന

വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരത്തെ തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന. കേരളത്തിലെ കൊച്ചി നഗരത്തെയാണ് വയോജന സൗഹൃദ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിൽ വച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും, പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികളാണ് കൊച്ചി നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ ഏതൊക്കെയെന്ന് വിശദീകരിക്കുന്നതിനായി 2023 ജൂൺ 14ന് കൊച്ചി മേയർ എം അനിൽകുമാർ ലോകാരോഗ്യ സംഘടനയുടെ ലീഡർഷിപ്പ് സമ്മിറ്റിൽ പങ്കെടുത്തിരുന്നു. സമ്മിറ്റിൽ വച്ച് വിവിധ പദ്ധതികളെ കുറിച്ചുള്ള അവതരണവും മേയർ നടത്തി.

Also Read: സിദ്ധാർത്ഥനെ മലിന ജലവും മൂത്രവും കുടിപ്പിച്ചു, കണ്ടുനിന്നവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി, പരീക്ഷയിൽ നിന്നും വിലക്കി

പൊതുയിടങ്ങളും കെട്ടിടങ്ങളും വയോജന സൗഹൃദമാക്കുക, മുതിര്‍ന്നവരുടെ സാമൂഹിക ജീവിതത്തിനുതകുന്ന സൗകര്യങ്ങള്‍ ഒരുക്കുക, വയോജനങ്ങള്‍ക്ക് ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക, കോളജുകളുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുക, വയോജനങ്ങള്‍ക്കു മാത്രമായുള്ള സീനിയര്‍ ടാക്‌സി സര്‍വീസ്, മാതൃകാ സായംപ്രഭ പകല്‍വീട് തുടങ്ങി നിരവധി പദ്ധതികളാണ് കൊച്ചി നഗരത്തിൽ നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button