Latest NewsNewsIndia

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

റാഞ്ചി: ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ദുംകയില്‍ വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേര്‍ ചേര്‍ന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി പ്രതികരിച്ചത്.

Read Also:എന്തോന്നാണ് സഖാവെ ഇതൊക്കെ? സാംസ്‌കാരിക നായകന്മാര്‍ മിണ്ടുന്നില്ല: സര്‍ക്കാരിനെതിരെ മേജര്‍ രവി

യുവതിയുടെ പങ്കാളിയെയും സംഘം ചേര്‍ന്ന് ആക്രമിച്ച് പരുക്കേല്‍പിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയും യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യൂട്യൂബില്‍ 2 ലക്ഷം ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് ഇന്ത്യയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. 5 വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28 കാരി ഇന്ത്യയിലെത്തിയത്.

ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ജാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് ഇവര്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. ആക്രമിക്കപ്പെട്ടതിന് പിന്നാലെ പട്രോളിംഗ് സംഘത്തിന്റെ സഹായം തേടിയ ഇവര്‍ സംസാരിച്ചത് എന്താണെന്ന് പൂര്‍ണമായി മനസിലാകാതിരുന്ന പൊലീസ് ഇവരെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നടന്നത് കൂട്ടബലാത്സംഗമാണെന്ന് തിരിച്ചറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button