KeralaLatest NewsNews

തിരുവനന്തപുരത്ത് ഐടി പ്രൊഫഷണല്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍

തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Read Also: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി.

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button