Latest NewsIndiaNews

രാജ്യത്ത് പ്രചാരണം ചൂട് പിടിക്കുന്നു, ചര്‍ച്ചയായി പ്രധാനമന്ത്രി മോദിയുടെ ഗ്യാരന്റി

ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയോടെ രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ ഇന്നും നാളെയുമായി മണ്ഡലങ്ങളില്‍ സജീവമാകും. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാര്‍ത്ഥികളെ ശനിയാഴ്ചയാണ് ബിജെപി പ്രഖ്യാപിച്ചത്. ഇന്നത്തെ സമ്പൂര്‍ണ്ണ മന്ത്രിസഭാ യോഗം കഴിഞ്ഞാല്‍ കേന്ദ്ര മന്ത്രിമാര്‍ ഉടന്‍ മണ്ഡലങ്ങളിലെത്തും.

Read Also: വിദ്യാർത്ഥിയുടെ മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാതെ വിസി: പോലീസ് എത്തുന്നതിന് മുൻപേ മൃതദേഹം അഴിച്ചുമാറ്റിയത് പ്രതികൾ

പല സിറ്റിംഗ് എംപിമാരും ഇന്നലെ തന്നെ കളം നിറഞ്ഞു. അനില്‍ ആന്റണിയെ പോലെ പുതുമുഖങ്ങളില്‍ ചിലര്‍ ഉടന്‍ മണ്ഡലത്തിലെത്തും. മോദിയും മോദിയുടെ ഗ്യാരന്റിയുമാണ് പ്രധാന പ്രചാരണം. താരപ്രചാരകരുടെ പട്ടിക ഉടന്‍ ബിജെപി പുറത്ത് വിടും. കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക എത്തുന്നതോടെ പ്രചാരണം വാശിയേറിയതാകും.

ഈ ആഴ്ച 100 പേരുടെ പട്ടിക കോണ്‍ഗ്രസ് പുറത്ത് വിടും. 10 പിസിസികള്‍ ഇതിനോടകം ഹൈക്കമാന്‍ഡിന് പട്ടിക കൈമാറി. തര്‍ക്കങ്ങള്‍ ഇല്ലാത്തതും സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതുമായ മണ്ഡലങ്ങള്‍ ആദ്യം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button