KeralaLatest NewsNews

കേരള ചരിത്രത്തിൽ തന്നെ ഇതാദ്യം! പിണറായി സർക്കാരിന്റെ കാലത്ത് അതും സംഭവിച്ചു !

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളം ലഭിച്ചത് ചെറിയ വിഭാഗം ജീവനക്കാര്‍ക്ക് മാത്രം. ഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഈ അക്കൗണ്ട് മരവിപ്പിച്ചതാണ് ശമ്പളം വൈകാന്‍ കാരണം. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് സർക്കാർ ഖജനാവിൽ മതിയായ പണമില്ലാത്തതിനാൽ ശമ്പളം, പെൻഷൻ വിതരണം മുടങ്ങുന്നത്.

തിങ്കളാഴ്ച ശമ്പള വിതരണം പൂര്‍ത്തിയായുമെന്നാണ് പ്രതീക്ഷ. നാളെ പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാണ് ശമ്പള വിതരണത്തില്‍ പ്രതിസന്ധിയായത്. ഓണ്‍ലൈന്‍ ഇടപെടലും നടക്കുന്നില്ല.

സാങ്കേതിക തടസം കാരണമാണ് ശമ്പളം മുടങ്ങിയതെന്ന് അധികൃതർ വിശദീകരിക്കുമ്പോഴും തിങ്കളാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമോ എന്നതിൽ വ്യക്തതയില്ല. സംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ് വെളിവാകുന്നത്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ, ഖജനാവിൽ നിന്നും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും പെൻഷനുമായി ചെലവിടുന്ന തുകയെ കുറിച്ച് പൊതുവേ വിമർശനം ഉയർന്നുവരാറുണ്ട്. ട്രഷറിയിലേക്ക് പണമെത്തിക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ലാഭവിഹിതവും നീക്കിയിരിപ്പും ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ക്ക് ശമ്പളം കിട്ടി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴിയാണ് ഇവര്‍ക്ക് ശമ്പളമെത്തുന്നത്. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണം പിന്‍വലിക്കുന്നതിന് തടസമില്ലാത്തതാണ് ഇതിന് കാരണം.സംസ്ഥാന ഖജനാവിൽ നിന്നും ചെലവിടുന്ന ഓരോ 100 രൂപയിൽ 40 രൂപയും ശമ്പളത്തിനും പെൻഷനും വേണ്ടിയാണെന്ന് സാരം.

സർക്കാർ ജീവനക്കാരുടേയും സർവീസിൽ നിന്നും വിരമിച്ചവരുടേയും കൈവശം എത്തുന്ന ശമ്പളവും പെൻഷനുമാണ് കേരളത്തിന്റെ വിപണിയേയും അതിലൂടെ സമ്പദ്ഘടനയേയും ചലിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കും മറ്റുമായി കൈവശമെത്തുന്ന പണത്തിന്റെ ബഹുഭൂരിപക്ഷവും ഇവർ സംസ്ഥാനത്ത് തന്നെയാണ് ചെലവഴിക്കുന്നത് എന്നതുതന്നെ കാരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button