KeralaLatest NewsNews

18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ’: പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 18 കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുന്ന ഈ പദ്ധതിയുടെ പേര് മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന എന്നാണ്. സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്.

Read Also: പുലർച്ചെ ഒന്നേമുക്കാല്‍ മണി വരെ മർദനം, സിദ്ധാർത്ഥനോട് ചെയ്ത ക്രൂരത വർണ്ണിക്കാനാവാത്തത്- റിമാൻഡ് റിപ്പോർട്ട്

2015 മുതല്‍ കെജ്രിവാള്‍ സര്‍ക്കാര്‍ 22,711 പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. വിദ്യാഭ്യാസമാണ് ഞങ്ങളുടെ സര്‍ക്കാരിന്റെ മുന്‍ഗണന. ഈ വര്‍ഷം വിദ്യാഭ്യാസത്തിനായി 16,396 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി അതിഷി വ്യക്തമാക്കി.

സമ്പന്ന കുടുംബത്തിലെ കുട്ടി സമ്പന്നനും ദരിദ്ര കുടുംബത്തിലെ കുട്ടി ദരിദ്രനുമാകുന്ന അവസ്ഥയാണ് ഇതുവരെയുണ്ടായിരുന്നത്. ഇത് രാമരാജ്യം എന്ന സങ്കല്‍പ്പത്തിന് തികച്ചും വിരുദ്ധമാണെന്നും ഡല്‍ഹി ധനമന്ത്രി പറഞ്ഞു.

ബജറ്റില്‍ 8,685 കോടി രൂപ ഡല്‍ഹിയിലെ ആരോഗ്യ മേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ കീഴില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രധാന അടിസ്ഥാന സൗകര്യവികസനത്തിനായി 6,215 കോടി ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ ലഭിക്കുന്നതിനായി 658 കോടിയും പുതിയ ആശുപത്രികളുടെ വിപുലീകരണത്തിനും നിര്‍മാണത്തിനുമായി 400 കോടിയും വകയിരുത്തിയിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button