Latest NewsNewsIndia

ആദിത്യ-എല്‍1 വിക്ഷേപിച്ച ദിവസം തന്നെ ക്യാന്‍സര്‍ സ്ഥിരീകരിച്ചു: തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി

ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എല്‍1 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്‌കാനില്‍ വളര്‍ച്ച ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് തര്‍മക് മീഡിയ ഹൗസിന് നല്‍കിയ അഭിമുഖത്തില്‍ സോമനാഥ് വെളിപ്പെടുത്തി.

Read Also: റിലീസാവുന്നതിന് ഒരാഴ്ച മുമ്പ് സിനിമയുടെ പേര് മാറ്റണമെന്ന് പറയുന്നത് യുക്തിക്ക് നിരക്കാത്തത്: സെൻസർ ബോർഡിനെതിരെ ലാൽ ജോസ്

‘ചന്ദ്രയാന്‍-3 മിഷന്‍ വിക്ഷേപണ വേളയില്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.’ സോമനാഥ് പറഞ്ഞു.

ആദിത്യ-എല്‍1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിര്‍ണയം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണയം അദ്ദേഹത്തെ മാത്രമല്ല, ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടനീളം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന കുടുംബത്തെയും സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരുന്നു.

2023 സെപ്തംബര്‍ 2ന്, ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത സൗരോര്‍ജ്ജ നിരീക്ഷണ കേന്ദ്രമായ ആദിത്യ എല്‍1, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള യാത്ര ആരംഭിച്ചപ്പോഴാണ് എസ് സോമനാഥ് ഒരു പതിവ് സ്‌കാനിംഗിന് വിധേയനായത്. തന്റെ വയറിലെ വളര്‍ച്ചയെ കുറിച്ചുള്ള അപ്രതീക്ഷിതമായ ഈ കണ്ടെത്തലിന് പിന്നാലെ അദ്ദേഹം ചെന്നൈയിലെത്തി കൂടുതല്‍ സ്‌കാനുകള്‍ നടത്തി. തുടര്‍ന്ന് തന്റെ പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം തന്നെ തനിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ഇത് കുടുംബത്തിന് ഒരു ഞെട്ടലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേവലം നാല് ദിവസം ആശുപത്രിയില്‍ ചെലവഴിച്ച ശേഷം, അഞ്ചാം ദിവസം മുതല്‍ വേദനയില്ലാതെ തന്നെ അദ്ദേഹം ഇസ്രോയിലെ തന്റെ ജോലി പുനരാരംഭിച്ചു.

‘ഞാന്‍ പതിവായി പരിശോധനകള്‍ക്കും സ്‌കാനിംഗിനും വിധേയനാകും. പക്ഷേ, ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു, എന്റെ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്,’ സോമനാഥ് കൂട്ടിച്ചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button