Latest NewsNewsIndia

99 കിലോഗ്രാം ഹാഷിഷ്, വില 108 കോടി ! കടലിൽ വെച്ച് ഒരു ഓപ്പറേഷൻ, സംഘം പിടിയിൽ

ചെന്നൈ: 108 കോടി രൂപ വിലമതിക്കുന്ന 99 കിലോഗ്രാം ഹാഷിഷ് പിടികൂടി. ചെന്നൈയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസും (ഡിആർഐ) ഇന്ത്യൻ കോസ്റ്റ് ഗാർഡ് അധികൃതരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഹാഷിഷ് പിടികൂടിയത്. ശ്രീലങ്കയിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന ഹാഷിഷ് ആണ് അന്വേഷണ സംഘം കടലിൽ വെച്ച് പിടികൂടിയത്. മുഖ്യപ്രതിയടക്കം നാലുപേരെ ഡിആർഐ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്.

മണ്ഡപം തീരത്തിനടുത്തുള്ള തീരദേശ പാത വഴി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ഡിആർഐക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാക്കറ്റ് വലയിലായത്. മാർച്ച് 4 നും 5 നും ഇടയ്ക്കുള്ള രാത്രിയിൽ ഡിആർഐ ചെന്നൈ സോൺ ഉദ്യോഗസ്ഥർ ഒരു കെണി വയ്ക്കുകയും ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ബോട്ട് തടയുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി ബോട്ടും നിരോധിത വസ്തുക്കളും മണ്ഡപം കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ എത്തിച്ചു.

ബോട്ടിലെ ചാക്കിൽ പാമ്പൻ തീരപ്രദേശത്തുള്ള ഒരാളിൽ നിന്ന് ലഭിച്ച മയക്ക് മരുന്നാണ് ഉണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ആഴക്കടലിൽ വെച്ച് ശ്രീലങ്കയിൽ നിന്നുള്ള അജ്ഞാതർക്ക് ഇവർ കള്ളക്കടത്ത് കൈമാറേണ്ടതായിരുന്നു. കള്ളക്കടത്തിൻ്റെ സൂത്രധാരനെ ഡിആർഐ ഉദ്യോഗസ്ഥർ പിന്നീട് അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് തീരദേശ പാതയിലൂടെ മയക്കുമരുന്ന് കടത്തുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button