Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ബാധിക്കില്ല

പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു

സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ കെഎസ്‌യു നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു ഇന്നലെ സർവ്വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

കെഎസ്‌യു വിദ്യാഭ്യാസ ബന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തി. പരീക്ഷാ സമയത്ത് സമരം പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നും, ഇതിനായി കോൺഗ്രസ് നേതൃത്വം ഇടപെടണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ബന്ദ് പരീക്ഷകളെ ബാധിക്കുകയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അറിയിച്ചു. എസ്എസ്എൽസി, ഹയർസെക്കൻഡറി, സർവ്വകലാശാല തല പരീക്ഷകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read: പേട്ടയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button