KeralaLatest NewsNews

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ സുധാകരന് തിരിച്ചടി, പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരന്‍ രണ്ടാം പ്രതി

മോന്‍സന്റെ പക്കല്‍ നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയും കേസില്‍ നിര്‍ണായകമാണ്

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കുറ്റപത്രം. ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കി. കുറ്റപത്രത്തില്‍ കെ സുധാകരനാണ് രണ്ടാം പ്രതി. തട്ടിപ്പിന്റെ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന മൊഴിയുണ്ടായിരുന്നു.

Read Also: തിരുവനന്തപുരത്ത് പെൺകുട്ടിയെ കഴുത്തിന് കുത്തിയ ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു: പ്രതി ഹാരിസിനായി പോലീസ് അന്വേഷണം

സുധാകരന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്‍, യഥാര്‍ത്ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു.

മോന്‍സന്റെ പക്കല്‍ നിന്ന് സുധാകരന്‍ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയും കേസില്‍ നിര്‍ണായകമാണ്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ പിടിയിലായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button