Latest NewsKeralaNews

സംസ്ഥാനത്ത് 15 മുതൽ 3 ദിവസം റേഷൻ കടകൾക്ക് അവധി, മസ്റ്ററിംഗ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

മസ്റ്ററിംഗിനെ തുടർന്ന് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെടുകയായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് 15, 16, 17 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് നടക്കുന്നതിനെ തുടർന്നാണ് മൂന്ന് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ റേഷൻ വിതരണം പൂർണമായും നിർത്തിവച്ച ശേഷം മസ്റ്ററിംഗ് പ്രക്രിയ നടത്താനാണ് തീരുമാനം. റേഷൻ കടകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിന് സമീപത്തെ പൊതു ഇടങ്ങളിൽ വച്ച് (സ്കൂൾ, വായനശാല, അംഗനവാടി, ക്ലബ്ബ്) ഗുണഭോക്താക്കൾക്ക് ഇ-കെവൈസി അപ്ഡേഷൻ നടത്താവുന്നതാണ്.

മാർച്ച് 1 മുതലാണ് സംസ്ഥാനത്ത് റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. എന്നാൽ, മസ്റ്ററിംഗിനെ തുടർന്ന് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെടുകയായിരുന്നു. ഈ മാസം പത്താം തീയതി വരെയാണ് മസ്റ്ററിംഗ് നിർത്തി വെച്ചിട്ടുള്ളത്. മസ്റ്ററിംഗ് നടക്കുന്നതിനാൽ ഓരോ ജില്ലയിലെയും റേഷൻ കടകളുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചിരുന്നു. എന്നാൽ, ഇവ ഫലവതാവാത്തതിനെ തുടർന്നാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. റേഷൻ കാർഡ് ഉടമകൾ നിർബന്ധമായും ഇ-കെവൈസി പൂർത്തിയാക്കേണ്ടതാണ്.

Also Read: ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരില്‍ മരുന്നുകള്‍: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button