KeralaLatest NewsNews

പ്ലസ് ടു വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹേന

കുട്ടി ഫിസിക്‌സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്ന് പ്രിന്‍സിപ്പാള്‍: എന്നാല്‍ കുട്ടിയും വീട്ടുകാരും പറഞ്ഞത് സത്യമാണെന്ന് കണ്ടെത്തി ഡിഡിഇ

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹേന, കുട്ടി ഫിസിക്‌സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്ന് പ്രിന്‍സിപ്പാള്‍: എന്നാല്‍ കുട്ടിയും വീട്ടുകാരും പറഞ്ഞത് സത്യമാണെന്ന് കണ്ടെത്തി ഡിഡിഇ

Read Also: ഈ മാസം 12 മുതൽ കെ-റൈസ് പൊതുജനങ്ങളിലേക്ക്, വിതരണം സപ്ലൈകോ വഴി നടത്തും

പാലക്കാട്: പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൊതുപരീക്ഷ എഴുതിക്കാതിരുന്ന സംഭവത്തില്‍ വിചിത്രമായ വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍. കുട്ടി ഫിസിക്‌സ് പരീക്ഷ എഴുതുന്നില്ലെന്ന് അമ്മ എഴുതിത്തന്നിരുന്നു എന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. വിവിധ വിഷയങ്ങള്‍ തോറ്റ കുട്ടികളെ, പഠിക്കാന്‍ സമയം കിട്ടാന്‍ വേണ്ടിയാണ് പരീക്ഷ എഴുതിക്കാത്തതെന്നുമാണ് പ്രിന്‍സിപ്പാളിന്റെ വാദം.

മാര്‍ച്ചില്‍ മൂന്ന് വിഷയം എഴുതിക്കും, ഏപ്രില്‍-മെയ് മാസങ്ങള്‍ കൊണ്ട് ബാക്കി വിഷയം പഠിച്ച് ജൂണില്‍ പരീക്ഷ എഴുതണം എന്നുമാണ് പ്രിന്‍സിപ്പാള്‍ പറഞ്ഞത്.

അതേസമയം പരീക്ഷ എഴുതിക്കാതിരുന്നതിന്റെ പേരില്‍ സ്‌കൂളിനെതിരെ പാലക്കാട് ഡിഡിഇ നടപടിയെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂളിനെതിരായ റിപ്പോര്‍ട്ട് ഡിഡിഇ, പരീക്ഷാ സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.

ഇന്നലെയാണ് പ്ലസ് ടു പൊതുപരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി പാലക്കാട് റെയില്‍വേ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി സഞ്ജയും കുടുംബവും പരാതിയുമായി രംഗത്തെത്തിയത്. മാര്‍ച്ച് 1ന് നടന്ന ഫിസിക്‌സ് പരീക്ഷയാണ് എഴുതാന്‍ അനുവദിക്കാതിരുന്നത്.
രാവിലെ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ പ്രധാനാധ്യാപിക പരീക്ഷ എഴുതേണ്ടെന്ന് പറഞ്ഞു എന്നാണ് സഞ്ജയ് പരാതിപ്പെടുന്നത്. പരീക്ഷ ജയിക്കില്ല എന്ന കാരണമാണത്രേ പറഞ്ഞത്. മോഡല്‍ പരീക്ഷയ്ക്ക് മാര്‍ക്കില്ലെന്ന കാരണവും ചൂണ്ടിക്കാട്ടി. ഇനിയും ഇതേ കാര്യം ചോദിച്ചാല്‍ മുഖത്തടിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞുവെന്നും സഞ്ജയുടെ പരാതിയിലുണ്ട്.

സഞ്ജയുടെ പരാതി സത്യമാണെന്നാണ് ഡിഡിഇ കണ്ടെത്തിയിരിക്കുന്നത്. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതിച്ചില്ല എന്ന് തന്നെയാണെന്നത് വ്യക്തമായി. പരീക്ഷ സൂപ്രണ്ടിനോട് കുട്ടി അവധിയാണെന്നാണത്രേ പ്രിന്‍സിപ്പാള്‍ പറഞ്ഞത്.

സംഭവം വലിയ രീതിയിലാണ് ചര്‍ച്ചയായിട്ടുള്ളത്. നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിക്കാതിരുന്നത് തന്നെയാണ്, ഇത്തരം പ്രവണതകള്‍ എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് ഉയരുന്ന പ്രതിഷേധം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button