KeralaLatest NewsNews

ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക?ചോദ്യം ഉന്നയിച്ച് ഹൈക്കോടതി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന ചോദ്യം ഉയര്‍ത്തി ഹൈക്കോടതി. ഒരു സ്ത്രീ അകാരണമായി 72 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി പത്ത് ദിവസത്തെ സാവകാശം നല്‍കി.

Read Also:ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികരണവുമായി വിജയ്

വ്യാജ കേസില്‍ കുടുക്കി തന്നെ ജയിലിലടച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്. പൊതു സമൂഹത്തില്‍ നിന്നുണ്ടായ അപമാനവും ജീവിതം വഴിമുട്ടിയതുമടക്കം കണക്കിലെടുക്കണമെന്നാണ് ആവശ്യം. കേസില്‍ ചീഫ് സെക്രട്ടറിയോടും എക്‌സൈസ് കമ്മീഷണറോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹരി മരുന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിലുളള കേസ് എന്നായിരുന്നു എക്‌സൈസ് വിശദീകരണം. എന്നാല്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ സ്‌കൂട്ടറിനുളളില്‍ ലഹരിമരുന്ന് വെച്ചെന്നായിരുന്നു പിന്നീട് കണ്ടെത്തല്‍. സംഭവത്തില്‍ ഷീലാ സണ്ണിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button