Latest NewsNewsTechnology

മൈക്രോസോഫ്റ്റിൽ പുതിയ മാറ്റങ്ങൾ! അടുത്ത വർഷം മുതൽ ഇത്തരം ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകും, മുന്നറിയിപ്പ്

2022ല്‍ ആന്‍ഡ്രോയിഡ് 11 അപ്ഗ്രേഡിനൊപ്പം തന്നെയാണ് വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ് എന്ന ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്

ഉപഭോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ‘വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ്’ എന്ന സപ്പോർട്ട് ഉടൻ നിർത്തലാക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. വിൻഡോസ് 11 കമ്പ്യൂട്ടറുകളിൽ ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന സപ്പോർട്ട് സിസ്റ്റമാണിത്. 2025 മാർച്ച് അഞ്ചിനു ശേഷം ഈ ഫീച്ചറിൽ പ്രവർത്തിക്കുന്ന മുഴുവൻ ആപ്പുകളും ഗെയിമുകളും പ്രവർത്തനരഹിതമാകുമെന്ന് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകി. അതേസമയം, ഈ കാലയളവിൽ ആപ്പുകൾക്കുള്ള അപ്ഡേറ്റുകൾ ലഭ്യമാകും.

2022ല്‍ ആന്‍ഡ്രോയിഡ് 11 അപ്ഗ്രേഡിനൊപ്പം തന്നെയാണ് വിൻഡോസ് സബ് സിസ്റ്റം ഫോർ ആൻഡ്രോയിഡ് എന്ന ഫീച്ചർ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കമ്പ്യൂട്ടറില്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവതരണം. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഇതിലേക്ക് ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. 2022 മുതലാണ് വിന്‍ഡോസ് സബ്സിസ്റ്റം അപ്ഡേറ്റുകള്‍ കൃതൃമായി കമ്പനി പുറത്തിറക്കി തുടങ്ങിയത്. ഇതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ ആന്‍ഡ്രോയിഡ് 13 അപ്ഡേറ്റും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2025 മാർച്ച് 5 വരെ ആപ്പ് ഉപയോഗിക്കുന്നതിൽ തടസ്സങ്ങൾ നേരിടുകയില്ലെന്ന് മൈക്രോസോഫ്റ്റ് ഉറപ്പുനൽകിയിട്ടുണ്ട്.

Also Read: പത്മജയുമായി ഇനി ബന്ധമില്ല, ബിജെപിക്ക് അവരെക്കൊണ്ട് കാല്‍ക്കാശിന്‍റെ ഗുണമില്ല: വികാരാധീനനായി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button