Latest NewsNewsIndia

പ്രധാനമന്ത്രി ഇന്ന് ശ്രീനഗറിൽ, പൊതുയോഗത്തെ അഭിസംബോധന ചെയ്യും

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണ് കാശ്മീർ സന്ദർശിക്കുന്നത്

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ എത്തും. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം പ്രധാനമന്ത്രി ആദ്യമായാണ് കാശ്മീർ സന്ദർശിക്കുന്നത്. ശ്രീനഗറിൽ എത്തുന്ന അദ്ദേഹം ഇന്ന് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും. തുടർന്ന് 6400 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്യുന്നതാണ്. ശ്രീനഗറിലെ സ്റ്റേഡിയത്തിൽ നടക്കുന്ന ‘വിക്ഷിത് ഭാരത് വിക്ഷിത് ജമ്മു കാശ്മീർ’ എന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് ജമ്മു കാശ്മീർ.

സ്വദേശ് ദർശൻ’, ‘പ്രസാദ്’ (തീർത്ഥാടന പുനരുജ്ജീവനവും ആത്മീയവും, പൈതൃക വർദ്ധനയും) പദ്ധതികൾക്ക് കീഴിൽ 1,400 കോടിയിലധികം രൂപയുടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ആരംഭിക്കുന്നതാണ്. ചലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്‌മെൻ്റ് (സിബിഡിഡി) പദ്ധതി പ്രകാരം തിരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രഖ്യാപിക്കും. ഇതിനോടൊപ്പം ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ’ എന്നിവയ്ക്കും തുടക്കം കുറിക്കുന്നതാണ്.

Also Read: അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കില്‍ സിദ്ധാര്‍ത്ഥിന്റെ കാര്യം കട്ടപൊക, മരിച്ചവനും കുടുംബത്തിനും മാത്രം നഷ്ടം – ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button