Latest NewsIndiaNews

ചര്‍ച്ച പരാജയം, കേരളത്തിന് അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നല്‍കിയില്ല

ഡല്‍ഹി: കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് നല്‍കുക. 19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.

Read Also: തൃശ്ശൂരില്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ച് കെ മുരളീധരന്‍

13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് വ്യക്തമാക്കി. ഇത് ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതില്‍ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button