KeralaLatest NewsNews

ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്ക്: യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ ജെസിബിയുടെ ബക്കറ്റ് തട്ടി പരിക്കേറ്റ യുവാവാണ് മരിച്ചത്. റാന്നിയിലാണ് സംഭവം. റാന്നി വലിയക്കാവ് സ്വദേശി പ്രഷ്‌ലി ഷിബു ആണ് മരിച്ചത്. 21 വയസായിരുന്നു.

Read Also: മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു: രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരം

റാന്നി വലിയക്കാവിൽ റോഡ് പണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്‌ലി. ഇതിനിടെയായിരുന്നു റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ ബക്കറ്റ് തട്ടിയത്. കഴുത്തിനും നെഞ്ചിനും പരിക്കേറ്റ പ്രഷ്‌ലിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: അഭിമന്യു വധക്കേസിന്റെ നിർണായക ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണമെന്ന് സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button