KeralaLatest NewsNews

മേക്ക് മൈ ട്രിപ്പ്, റെഡ് ബസ് അടക്കം 18 കമ്പനികൾക്ക് പ്രവർത്തനാനുമതിയില്ല, നടപടി കടുപ്പിച്ച് അധികൃതർ

സൈബർ സെല്ലിന്റെ സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ നടപടിയെടുക്കണമെന്ന് ആർടിഒ നിർദ്ദേശിച്ചിട്ടുണ്ട്

മേക്ക് മൈ ട്രിപ്പ്, റെഡ് ബസ്, റാപ്പിഡ് അടക്കം 18 കമ്പനികൾക്കെതിരെ നടപടി കടുപ്പിച്ച് പൂനെ റീജനൽ ട്രാൻസ്പോർട്ട് ഓഫീസ്. 18 കമ്പനികളുടെ പ്രവർത്തനാനുമതിയാണ് നിഷേധിച്ചിരിക്കുന്നത്. ഈ കമ്പനികൾ നിയമവിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും, ഇവരുടെ ആപ്പുകളും വെബ്സൈറ്റുകളും ഉടൻ തന്നെ നിർത്തലാക്കണമെന്നും ആർടിഒ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സൈബർ സെല്ലിന്റെ സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ നടപടിയെടുക്കണമെന്ന് ആർടിഒ നിർദ്ദേശിച്ചിട്ടുണ്ട്. പൂനെയിലെ തൊഴിലാളി യൂണിയനുകളുടെ തുടർച്ചയായ അപേക്ഷകളെ തുടർന്നാണ് കമ്പനിയുടെ വെബ്സൈറ്റുകളും ആപ്പുകളും അടച്ചുപൂട്ടിയിരിക്കുന്നത്.

മേക്ക് മൈ ട്രിപ്പ്, ഗോബിഗോ, റെഡ് ബസ്, ഗോസോ കാബ്, സവാരി, ഇൻ ഡ്രൈവ്, റാപ്പിഡോ, കാർ ബസാർ, ടാക്സി ബസാർ, ബ്ലാ ബ്ലാ കാർ, കാബ്-ഇ, വൺ വേ കാബ്, ക്യുക്ക് റൈഡ്, എസ് റൈഡ്, ഗഡി ബുക്കിംഗ് ബൈ ക്വിൽഡോ, ടാക്സി വാർ, റൂട്ട്മെട്രിക്, ഓണർ ടാക്സി എന്നിവയാണ് നിയമവിരുദ്ധമായി ആർടിഒ ലിസ്റ്റ് ചെയ്ത കമനികൾ. മോട്ടോർ വെഹിക്കിൾസ് ആക്ട് 1988-ലെ സെക്ഷൻ 93(1) പ്രകാരം, ഇത്തരം കമ്പനികൾ പ്രവർത്തനാനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ, ഈ കമ്പനികൾ അനുമതി വാങ്ങിയിട്ടില്ലെന്ന് ആർടിഒ വ്യക്തമാക്കി. നിയമപരമായ ലൈസൻസ് നേടാതെയാണ് ഇത്തരം കമ്പനികൾ വെബ്സൈറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും പ്രവർത്തിക്കുന്നത്.

Also Read: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ക്ഷാമബത്ത വർദ്ധിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button