KeralaLatest NewsNews

പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം: കട്ടപ്പന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍

വിജയനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന തറ കുഴിച്ച് പരിശോധിക്കും

കട്ടപ്പന: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെ കക്കാട്ടുകടയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് ആരംഭിച്ചു. പ്രതി നിധീഷിനെ എത്തിച്ചാണ് തെളിവെടുപ്പ്. വിജയനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി എന്ന് പറയപ്പെടുന്ന തറ കുഴിച്ച് പരിശോധിക്കും. അതേസമയം ആഭിചാരക്രിയകള്‍ നടന്നിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

Read Also: സിദ്ധാര്‍ത്ഥന് മുമ്പും രണ്ട് വിദ്യാര്‍ത്ഥികള്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി, നടന്നത് ഹണിട്രാപ്പിന് സമാനമാണെന്ന് വിവരം

വീട്ടിലെ മുറിക്കുള്ളില്‍ പൂജകള്‍ നടത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടതായി അല്‍വാസി പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് നാല് പേരടങ്ങുന്ന കുടുംബം താമസമുള്ളതായി അറിഞ്ഞത്. ആദ്യ ദിവസം പൊലീസെത്തി വീട് തുറന്നപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടായിരുന്നു. ആക്രിസാധനങ്ങളെല്ലാം ചാക്കില്‍കെട്ടിയ നിലയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. വീടിന്റെ പിന്നില്‍ പൂജ ചെയ്ത ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് അയല്‍വാസി പറയുന്നു.

വീട്ടുടമസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വിഷ്ണുവും കുടുംബവും കക്കാട്ടുകടയിലെ വീട് വാടകയ്ക്ക് എടുത്തത്. കുടുംബത്തിലുള്ളവരെല്ലാം ജോലിക്കാരാണെന്നും നിധീഷിന്റെ പിതാവ് റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതായും വീടെടുത്ത ശേഷം നിധീഷിനെ കണ്ടിട്ടില്ലെന്നും വാടകവീട് തരപ്പെടുത്തി നല്‍കിയ അയല്‍വാസി ബാബു പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button