Latest NewsNewsIndia

കുഴല്‍ കിണറില്‍ വീണയാള്‍ മരിച്ചു, യുവാവിനെ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് സംശയം: മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുഴല്‍ കിണറില്‍ വീണ യുവാവ് മരിച്ചു. 14 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ യുവാവിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. കുഴല്‍ കിണറില്‍ വീണയാളെ മരിച്ച നിലയിലാണ് പുറത്തെടുത്തതെന്ന് ഡല്‍ഹി മന്ത്രി അതിഷി മര്‍ലെന പറഞ്ഞു. 30 വയസ് പ്രായമുള്ള യുവാവ് ആണ് മരിച്ചതെന്നും ഇയാള്‍ എങ്ങനെയാണ് കുഴല്‍ കിണറില്‍ വീണതെന്ന് അന്വേഷിക്കുമെന്നും ദൂരൂഹത സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ഗൗരവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു’: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛന്റെ കൈയ്യാൽ മരണം, കൂടുതൽ വിവരങ്ങൾ

സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും തുറന്നു കിടക്കുന്ന കുഴല്‍ കിണറുകള്‍ 48 മണിക്കൂറിനുള്ളില്‍ സീല്‍ ചെയ്യാന്‍ അടിയന്തിര നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

 

അതേസമയം, കുഴല്‍ കിണറില്‍ യുവാവ് വീണ സംഭവത്തില്‍ ദുരൂഹത ബാക്കിയാവുകയാണ്. പൂട്ടി സീല്‍ ചെയ്ത കുഴല്‍ കിണര്‍ തകര്‍ത്താണ് യുവാവ് അകത്തേയ്ക്ക് വീണതെന്നാണ് നേരത്തെ മന്ത്രി വ്യക്തമാക്കിയത്. യുവാവിനെ ആരെങ്കിലും കുഴല്‍ കിണറിനുള്ളില്‍ തള്ളിയിട്ടതാണോയെന്ന സംശയം ഉള്‍പ്പെടെ മന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ മരണകാരണം ഉള്‍പ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. മരിച്ചയാളുടെ മറ്റു വിവരങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button