Latest NewsKeralaNews

വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്, കുഞ്ഞിനെ കുഴിച്ചിട്ടത് തൊഴുത്തില്‍: വീടിനകം ഭയാനകം

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി സംഭവ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. നവജാത ശിശുവിനെയും വിജയന്‍ എന്നയാളെയും കൊലപ്പെടുത്തിയ കേസിലാണ് നിതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജയന്റെ കൊലപാതകത്തില്‍ മകന്‍ വിഷ്ണുവും ഭാര്യ സുമയും പ്രതികളാകും. വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു.

Read Also:ഗൂഗിൾ മാപ്പ് റിവ്യൂ റേറ്റിംഗ് ചെയ്ത് വരുമാനം ഉണ്ടാക്കാം! ഓൺലൈൻ തട്ടിപ്പിനിരയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ

അതേസമയം, വീടിനുള്ളില്‍ ചെറിയ കുഴിയെടുത്ത് സിമന്റ് തേച്ചതായി കാണുന്നുണ്ടെന്ന് പഞ്ചായത്തംഗമായ ഷാജി പറഞ്ഞു. വീട്ടിനുള്ളില്‍ ചാക്ക് കെട്ടുകള്‍ പോലെ എന്തൊക്കെയോ ഉണ്ടെന്ന് മറ്റൊരു പഞ്ചായത്തംഗമായ രമാ മനോഹരനും വ്യക്തമാക്കി.

 

മുറികളെല്ലാം തന്നെ അലങ്കോലമായിട്ടാണ് കിടക്കുന്നത്. മുറിക്കുള്ളില്‍ ഒട്ടേറെ ചാക്കുകെട്ടുകളുണ്ടെന്നും മുറിക്കകത്ത് കര്‍ട്ടന്‍ പോലെ പ്ലാസ്റ്റിക്കുകള്‍ കൊണ്ട് മറച്ചിരിക്കുന്നതായും പഞ്ചായത്തംഗം ഷാജി പറയുന്നു. അവരുടെ ജീവിതം തന്നെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നതിന്റെ തെളിവാണ് അവരുടെ വീടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ആള്‍താമസമുള്ള വീടായി തോന്നുന്നേയില്ലെന്നാണ് പഞ്ചായത്തംഗമായ രമയുടെ വാക്കുകള്‍. ചാക്കുകെട്ടുകളും അതുപോലെ പൂജ നടന്നതിന്റെ ലക്ഷണങ്ങളും വീടിനുള്ളില്‍ കാണുന്നുണ്ട്. വീടിനകം ഭയപ്പെടുത്തുന്നുവെന്നും രമ പറഞ്ഞു.

വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊന്ന കേസില്‍ നിതീഷ്, മരിച്ച വിജയന്‍, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കയ്യിലും കാലിലും പിടിച്ച് നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്.

രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാണിക്കുന്നു. കൊലപ്പെടുത്തിയതിന് ശേഷം കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിടുകയാണുണ്ടായത്. എല്ലാവര്‍ക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍. സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയനെ കുഴിച്ചിട്ട വീടിന്റെ തറ ഇന്ന് കുഴിച്ച് പരിശോധിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button