Latest NewsIndia

സര്‍വകലാശാല അധ്യാപകനെ കഴുത്തറുത്ത് കൊന്നു, ദൃക്സാക്ഷിയായ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു

അനന്തപൂർ: ഭര്‍ത്താവിനെ കൺമുന്നിൽ അനന്തരവൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീകൃഷ്ണദേഷ്ണവരായ സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കൽറ്റി ആയിരുന്ന മൂര്‍ത്തി റാവു ഗോഖലേയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഭാര്യയും മരിച്ചത്.

59-കാരനായ മൂര്‍ത്തിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിൽ വച്ചാണ് മരുമകനായ ആദിത്യ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കുഴഞ്ഞുവീണ ഭാര്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. കുടുംബ പ്രശ്ങ്ങളിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ പ്രതിയായ ആദിത്യ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

അനന്തലക്ഷ്മി എന്‍ജിനീയറിങ് കോളേജിലെ മുന്‍ പ്രിന്‍സിപ്പലും എസ്.കെ. സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കല്‍റ്റിയുമാണ് കൊല്ലപ്പെട്ട മൂര്‍ത്തി. കേസില്‍ അറസ്റ്റിലായ ആദിത്യ, മൂര്‍ത്തിയുടെ സഹോദരപുത്രനാണ്. എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ആദിത്യ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ലഭിക്കാനായി മൂര്‍ത്തിക്ക് പണം നല്‍കിയിരുന്നു. എന്നാല്‍, പണം വാങ്ങിയിട്ടും യുവാവിന് കമ്പനിയില്‍ ജോലി ഉറപ്പാക്കാന്‍ ഇദ്ദേഹത്തിനായില്ല.

മാത്രമല്ല, യുവാവിന്റെ ഫോണ്‍വിളികളോടും പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അതുപോലെ മകളെ ആദിത്യയ്ക്ക് വിവാഹം ചെയ്ത് നൽകാൻ, പ്രൊഫസർ സമ്മതിച്ചിരുന്നുവെങ്കിലും, മാസങ്ങൾക്ക് മുമ്പ് അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകി. രണ്ട് സംഭവങ്ങളിലും അമ്മാവനോട് വിരോധത്തിലായിരുന്നു ആദിത്യ. ഞായറാഴ്ച രാത്രി മൂര്‍ത്തിയുടെ വീട്ടിലെത്തിയ പ്രതി ഇദ്ദേഹവുമായി ഏറെനേരം വഴക്കിട്ടു.

പിന്നാലെ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മൂര്‍ത്തിയെ ആക്രമിക്കുകയായിരുന്നു. കഴുത്തറത്ത് മൂര്‍ത്തിയെ കൊലപ്പെടുത്തിയ പ്രതി, ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച ശോഭയെയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ ആദിത്യയെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button