Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പ്: മുസ്ലിം വിരുദ്ധമല്ലെന്ന് ഗവർണർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പാണെന്ന് ഗവർണർ പറഞ്ഞു. നിയമം മുസ്ലിം വിരുദ്ധമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടങ്ങൾ നിലവിൽ വരുന്നതിനുമുമ്പ് തിരക്കിട്ട് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഉടൻ പുറത്തിറക്കും. രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെയും നിയമപരട്ടങ്ങളെയും വകവയ്ക്കാതെയാണ് കേന്ദ്രസർക്കാർ നീക്കമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.

സർക്കാർ നീക്കം നിയമവിരുദ്ധമാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിശക്തമായി നിയമപരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button