MalappuramKeralaLatest NewsNews

മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്നു, മൂന്നാഴ്ചയ്ക്കിടെ മരണത്തിന് കീഴടങ്ങിയത് 3 പേർ

കഴിഞ്ഞ രണ്ട് മാസത്തെ 350 ഓളം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

മലപ്പുറം പോത്തുകല്ലിൽ ഹെപ്പറ്റൈറ്റിസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ രണ്ട് മാസത്തെ 350 ഓളം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം പടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ വീഴ്ച വന്നിട്ടുണ്ടെന്നാണ് ആരോപണം. രോഗബാധിതർക്ക് ആവശ്യമായ ചികിത്സ ഒരുക്കുന്നതിനായി പോത്തുകല്ല് പഞ്ചായത്തിലെ സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കിയിട്ടില്ലെന്നാണ് പരാതി. ഹെപ്പറ്റൈറ്റിസ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരണത്തിന് കീഴടങ്ങിയത്.

പോത്തുകല്ല് ഫാമിലി ഹെൽത്ത് സെന്ററിൽ മെഡിക്കൽ ഓഫീസർ അവധിയിലാണ്. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയോഗിച്ചിട്ടില്ലെന്നും പരാതിയുണ്ട്. ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പോത്തുകല്ല് പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ സമരത്തിലാണ്. അതേസമയം, പോത്തുകല്ല് അങ്ങാടിയിലെ ഓവുചാലുകളിലേക്ക് മാലിന്യം ഒഴുക്കിയ കടകൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി എടുത്തിട്ടുണ്ട്.

Also Read: ദ്വാരക എക്സ്പ്രസ് വേ: ഗുഡ്ഗാവ് സെഗ്‌മെൻ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button