KeralaLatest NewsNews

മുരളീധരന്‍ തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥി, കോണ്‍ഗ്രസിന്റെ കൊടി വടക്കുംനാഥന്റെ മണ്ണില്‍ ഉയരും: ടി.എന്‍ പ്രതാപന്‍

തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എന്‍ പ്രതാപന്‍. തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയാണ് മുരളീധരന്‍. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കും വരെ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയുടെ കൊടി വടക്കുംനാഥന്റെ മണ്ണില്‍ ഉയര്‍ത്തുമെന്നും പ്രതാപന്‍ പറഞ്ഞു.

Read Also:അല്ലു അർജുന് ജയ് വിളിക്കണം: യുവാവിനെ ആരാധകർ ക്രൂരമായി ആക്രമിച്ചു

‘തൃശൂരില്‍ എന്നെക്കാള്‍ മികച്ച സ്ഥാനാര്‍ഥി വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. തൃശൂരിന്റെ മതേതരത്വം കാക്കാന്‍, ലീഡറുടെയും കോണ്‍ഗ്രസിന്റെയും പൈതൃകം കാക്കാന്‍, യുഡിഎഫിന്റെ അഭിമാനം സംരക്ഷിക്കാന്‍ നമുക്ക് കരുത്തനായ ഒരാള്‍ വേണം. ലീഡറുടെ പടവുകള്‍ ചവിട്ടി, അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങള്‍ നെഞ്ചില്‍ ചേര്‍ത്തുകൊണ്ട്, തന്റെ അവസാന ശ്വാസം വരെ മതേതരത്വത്തിനുവേണ്ടി പോരാടുമെന്ന് പറഞ്ഞ കെ. മുരളീധരനെ നമ്മുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു’, ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കി ആഹ്‌ളാദ പ്രകടനം നടത്തുന്നതുവരെ നമുക്കിനി ഉറക്കമില്ല. ദാഹജലം ഉപേക്ഷിച്ചിട്ടായാലും ആ ദൗത്യം താന്‍ ഏറ്റെടുക്കുകയാന്നെന്നു പ്രതാപന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button