KeralaLatest NewsNews

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം: ഉത്തരവിറക്കി ഡെപ്യൂട്ടി കലക്ടർ

ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്

വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനാൽ, ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാക്കുന്നത് വരെ ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുകയില്ല. ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. അതേസമയം, വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരിയാണ് പൊലീസ് എഫ്ഐആർ ഇട്ടത്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. ശനിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടം നടന്നത്.

Also Read: ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നിലിട്ടു, കുട്ടിയെ വീട്ടിലാക്കി ഭര്‍ത്താവ് : കൊല്ലപ്പെട്ടത് ചൈതന്യ

shortlink

Related Articles

Post Your Comments


Back to top button