Latest NewsKeralaNews

കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവെക്കണം: നിർദ്ദേശം നൽകി വൈസ് ചാൻസലർ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവം നിർത്തിവെക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

കലോത്സവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരാതികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കലോത്സവത്തിന്റെ സമാപന സമ്മേളനവും ഉണ്ടാകില്ല. ഇതിനിടെ, ഫലപ്രഖ്യാപനത്തിന് പണം വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് വിധി കർത്താക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button