Latest NewsNewsIndia

ഗുജറാത്ത് തീരത്ത് 400 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി 6 പാകിസ്ഥാനികൾ അറസ്റ്റിൽ

കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് നിന്നും പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരം കൂടിയാണിത്

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് കടത്ത്. 400 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ 6 പാകിസ്ഥാൻ സ്വദേശികളെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പോർബന്തറിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവർ സംയുക്തമായാണ് ഗുജറാത്ത് തീരത്ത് പരിശോധന നടത്തിയത്. ഇന്നലെ രാത്രി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 6 പേരെയും പിടികൂടുകയായിരുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് നിന്നും പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരം കൂടിയാണിത്.

Also Read: രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകൻ യുകെയിലേക്ക്: മകളെ സന്ദർശിക്കാനെന്ന് വാദം

കഴിഞ്ഞ ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാൻ സ്വദേശികളുടേതെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയിരുന്നു. 3300 കിലോഗ്രാം മയക്കുമരുന്നാണ് അന്ന് പിടിച്ചെടുത്തത്. ഇവയുടെ രാജ്യാന്തര വിപണി മൂലം ഏകദേശം 2000 കോടി രൂപയിലധികമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button