Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം:മുസ്ലിം സമുദായത്തിന് ഒരു പ്രശ്നവും ഉണ്ടാകില്ല, ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൗസര്‍ ജഹാന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡല്‍ഹി ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൗസര്‍ ജഹാന്‍.പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലീങ്ങള്‍ക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതാണ് സിഎഎ എന്ന് കൗസര്‍ ജഹാന്‍ പറഞ്ഞു.

Read Also:പൗരത്വത്തിന്റെ മാനദണ്ഡം മതമാകുന്നത് ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധം: രാഷ്ട്രപുരോഗതിയ്ക്ക് തടസമാകുമെന്ന് കാന്തപുരം

‘ പൗരത്വ ഭേദഗതി നിയമത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇത് പൗരത്വം നല്‍കാനുള്ള നടപടിയാണ്, അത് എടുത്തുകളായനുള്ളതല്ല. പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ അമുസ്ലീങ്ങളുടെ സ്ഥിതി അത്ര നല്ലതല്ല. അവര്‍ക്ക് മാന്യമായ ഒരു ജീവിതം നല്‍കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതില്‍ എന്താണ് പ്രശ്‌നം? മുസ്ലീം സമുദായത്തിന് ഇതില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. അതിനാല്‍ തന്നെ പരിഭ്രാന്തിയുടെ ആവശ്യവുമില്ല.’ അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button