സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല, അത് മുമ്പേ പാര്‍ട്ടി പറഞ്ഞിട്ടുള്ളതാണ്: എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.
വി ഗോവിന്ദന്‍. കേരളത്തിലേയും കേന്ദ്രത്തിലേയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുന്നതിലൂടെ ഫെഡറലിസത്തെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read Also: പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു, പോലീസ് മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍

മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് വേര്‍പെടുത്തുക എന്നതും രാഷ്ട്രീയം മതത്തില്‍ ഇടപെടാന്‍ പാടില്ല എന്നതും മതേതരത്വത്തിന്റെ അടിസ്ഥാന നിലപാടുകളായിട്ടാണ് രാജ്യം കാണുന്നത്.

അയോധ്യയില്‍ നടത്തിയിട്ടുള്ള രാമക്ഷേത്ര പ്രതിഷ്ഠ അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ലക്ഷ്യംവെക്കുന്നത് വോട്ടാണ്. ജമ്മു കശ്മീര്‍, സിഎഎ വിഷയങ്ങളിലൂടെയും ബിജെപി ലക്ഷ്യംവെക്കുന്നത് വോട്ടാണെന്ന് വ്യക്തമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

മതനിരപേക്ഷതയുടെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നതെന്നും എന്നാല്‍, സിഎഎ നടപ്പാക്കുന്നതിലൂടെ പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിലാക്കുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

 

 

Share
Leave a Comment