Latest NewsNewsIndia

സ്ത്രീ ശാക്തീകരണ മേഖലയിലെ മറ്റൊരു ചുവടുവെപ്പ്, ‘നമോ ഡ്രോൺ ദീദീസ്’ ഡ്രോണുകൾ കൈമാറി പ്രധാനമന്ത്രി

നമോ ദീദീസ് പദ്ധതിയിലൂടെ ഡ്രോൺ കൈകാര്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നതാണ്

സ്ത്രീ ശാക്തീകരണ മേഖലയ്ക്ക് പുതുപുത്തൻ കരുത്ത് പകരുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കൃഷിക്കും ജലസേചനത്തിനും കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് നമോ ഡ്രോൺ ദീദീസ്. സ്ത്രീകളായ കർഷകർക്ക് സഹായഹസ്തമാകുന്നതാണ് ഈ പദ്ധതി. നിലവിൽ, നമോ ഡ്രോൺ ദീദീസ് പ്രകാരം ഗുണഭോക്താക്കൾക്ക് 1000 ഡ്രോണുകളാണ് പ്രധാനമന്ത്രി കൈമാറിയിരിക്കുന്നത്.

നമോ ദീദീസ് പദ്ധതിയിലൂടെ ഡ്രോൺ കൈകാര്യം ചെയ്യുന്നതിനായി ഗ്രാമത്തിലെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നതാണ്. ഇതിലൂടെ ഗ്രാമപ്രദേശങ്ങളിൽ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വയംഭരണവും വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിരവധി സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം കൃത്യമായി ലഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Also Read: നമ്മുടെ പൂജാമുറിയില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങൾ വയ്ക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ രാജ്യത്തിന്റെ നെടുംതൂണുകളാണ് സ്ത്രീകൾ. സ്ത്രീ ശാക്തീകരണമുള്ള രാജ്യത്തിന് മാത്രമേ അതിവേഗം മുന്നേറാൻ സാധിക്കുകയുള്ളൂവെന്നും സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള അവസരങ്ങൾ ഉയർത്തുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. സശക്ത് നാരി വികസിത് ഭാരത് പദ്ധതിയിൽ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button