Latest NewsKeralaNews

പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാർ, കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞ് മുഖ്യൻ ജനങ്ങളെ വിഡ്ഢികളാക്കുന്നു: ടിപി സെൻകുമാർ

തു ഒരു മത വിഭാഗത്തെ തെറ്റി ധരിപ്പിച്ചു വോട്ടു തട്ടാനുള്ള തന്ത്രം ആണ്.

സി എ എ നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തെ വിമർശിക്കുകയും കേരളത്തിൽ ഇത് നടപ്പാക്കില്ലെന്നു പറയുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ വിമർശിച്ച്‌ ടിപി സെൻകുമാർ. പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നിരിക്കെ കേരളത്തിൽ ഇതു നടപ്പാക്കില്ലെന്നു പറഞ്ഞ് കേരള മുഖ്യൻ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് സെൻകുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

read also: ടി എൻ പ്രതാപന് ആശ്വാസ പാക്കേജുമായി കെപിസിസി
കുറിപ്പ്

ഇന്ത്യയും പാകിസ്ഥാനും സ്വതന്ത്രമായ ഉടനെ പാക് പ്രധാനമന്ത്രി ലിയഖത് അലിയും ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റുവും തമ്മിൽ ഒരു ഉടമ്പടിയിൽ ഒപ്പ് വെച്ചിരുന്നു.

ഓരോ രാജ്യത്തുമുള്ള ന്യുനപക്ഷങ്ങളെ പൂർണമായി സംരക്ഷിക്കും എന്നതായിരുന്നു ഈ കരാർ. ഇന്ത്യയിൽ 3 കോടി ഉണ്ടായിരുന്ന മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിച്ചു വളർത്തി അത് 21 കോടിയായി.

പാകിസ്ഥാനിൽ ഉണ്ടായിരുന്ന 22% ഹിന്ദുക്കളെ സംരക്ഷിക്കാതെ പീഡിപ്പിച്ചു ഇപ്പോൾ 1%മാത്രമാണ്.
അതിനെ പറ്റി ഒരക്ഷരം നെഹ്‌റുവോ ഇപ്പോൾ CAA ക്കു എതിരെ നിൽക്കുന്നവരോ പറഞ്ഞില്ല. പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഇസ്ലാമിക്‌ ഭരണം നടപ്പായി, നുനപക്ഷ ഹിന്ദു ക്രിസ്ത്യൻ പീഡനം ഉണ്ടായപ്പോൾ രക്ഷപ്പെട്ടു ഇന്ത്യയിലെത്തിയ 2014നു മുൻപുള്ള പീഡിതർക്കാണ് CAA വഴി ഇന്ത്യയിൽ പൗരത്വം കൊടുക്കാൻ നടപടിയെടുത്തത്.

പാകിസ്താനിലെ പോലെ ഇന്ത്യയിൽ ന്യൂനപക്ഷ പീഡനം നടന്നെങ്കിൽ എത്ര മുസ്ലിംകൾ ഇന്ന് ഇന്ത്യയിൽ ഉണ്ടാകുമായിരുന്നു?

ഹിന്ദുവിനും സംരക്ഷണം വേണ്ടേ? പാകിസ്ഥാനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെട്ടു ഇല്ലാതായ ഹിന്ദുവിനും ക്രിസ്താനിക്കും ഇന്ത്യയിൽ രക്ഷപ്പെട്ടു എത്തിയ വർക്കാണ് CAA സഹായം. ഇസ്ലാമിക്‌ സ്റ്റേറ്റിൽ നിന്ന് മുസ്ലിം പീഡനം ഉണ്ടായി ഏതെങ്കിലും മുസ്ലിം ഇന്ത്യയിൽ എത്തിയോ?

ഇപ്പോൾ 7 ഇരട്ടി വർധിച്ച മുസ്ലിം വോട്ടിനു വേണ്ടി കള്ള പ്രചാരണം നടത്തുകയാണ്., ഇടതുപക്ഷവും കോൺഗ്രസ്സും.1971ഇൽ കേരളത്തിൽ എത്ര ശതമാനം വീതം ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഉണ്ടായിരുന്നു?

ഈ വലിയ മാറ്റമാണ് ഇടതു പക്ഷത്തെയും കോൺഗ്രസ്സിനയും പീഡിതറായി ഇന്ത്യയിൽ എത്തിയ ഹിന്ദുവിനും ക്രിസ്താനിക്കുമേതിരെ പ്രക്ഷോഭം നടത്താൻ പ്രേരിപ്പിക്കുന്നത്.

അമേരിക്കയിൽ, ഇറാനിൽ നിന്നും മറ്റും മതപീഡനം മൂലം എത്തുന്ന ക്രിസ്ത്യൻ, ജൂത വിഭാഗങ്ങൾക്ക് CAA പോലെ പരിരക്ഷ നൽകുന്നു. CAA ക്കു എതിരെയുള്ള പ്രക്ഷോഭം ധർമ്മികതക്കു എതിരെയുള്ളതാണ്. ഇതു ഒരു മത വിഭാഗത്തെ തെറ്റി ധരിപ്പിച്ചു വോട്ടു തട്ടാനുള്ള തന്ത്രം ആണ്. ഇതിനെ ഒരുമിച്ചെത്തിർക്കേണ്ടതുണ്ട്.

പൗരത്വം നൽകുന്നത് കേന്ദ്ര സർക്കാർ ആണെന്നിരിക്കെ കേരളത്തിൽ ഇതു നടപ്പാക്കില്ലെന്നു പറയുന്ന കേരള മുഖ്യൻ ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു.

CAA നടപ്പാക്കുക. പീഡിത വിഭാഗങ്ങളെ സംരക്ഷിക്കുക.

#CAA #WeSupportCAA

shortlink

Related Articles

Post Your Comments

Related Articles


Back to top button