KeralaLatest NewsNews

ഇനി വീട്ടിലിരുന്നുള്ള പണി മതി! ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക്

കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരിൽ നിന്ന് അവകാശ ഓഹരി വിൽപ്പന വഴി ബൈജൂസ് 20 കോടി ഡോളർ സമാഹരിച്ചിരുന്നു

പ്രമുഖ എഡ്ടെക് സ്ഥാപനമായ ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബെംഗളൂരുവിലെ നോളജ് പാർക്കിലുള്ള ആസ്ഥാന ഓഫീസ് മാത്രമേ ഇനി പ്രവർത്തിക്കുകയുള്ളൂ. മറ്റു ഓഫീസുകളിലെ ജീവനക്കാരോട് വർക്ക് ഫ്രം ഹോം രീതി പിന്തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുന്നൂറിലധികം ഓഫീസുകളാണ് ബൈജൂസിന് ഉണ്ടായിരുന്നത്. സമീപഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ പണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

ബൈജൂസിന്റെ ഇന്ത്യയിലെ സിഇഒ ആയ അർജുൻ മോഹൻ നടപ്പാക്കിവരുന്ന പുനഃസംഘടന പദ്ധതിയുടെ ഭാഗമായാണ് ഓഫീസുകൾ ഒഴിയുക എന്ന തീരുമാനത്തിലേക്ക് കമ്പനിയെ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ലീസിന് കഴിയുന്ന മുറയ്ക്ക് കമ്പനിയുടെ ഓരോ ഓഫീസുകളും ഒഴിഞ്ഞുനൽകുന്നുണ്ട്. നിലവിൽ, ബൈജൂസ് ഇന്ത്യയിൽ 14,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇവർക്കുള്ള ശമ്പള വിതരണവും ഏറെ അനിശ്ചിതത്വത്തിലാണ്.

Also Read: കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി കേരളത്തിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിൽ: പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ മാസം നിലവിലെ നിക്ഷേപകരിൽ നിന്ന് അവകാശ ഓഹരി വിൽപ്പന വഴി ബൈജൂസ് 20 കോടി ഡോളർ സമാഹരിച്ചിരുന്നു. എന്നാൽ, നിക്ഷേപകർ എൻസിഎൽടിയെ സമീപിച്ച് ഈ തുക വിനിയോഗിക്കുന്നതിൽ നിന്ന് ബൈജൂസിന് വിലക്ക് ഏർപ്പെടുത്തി. ഇതോടെ, ദൈനംദിന ചെലവുകൾക്കും ശമ്പളം നൽകാനും കഴിയാത്ത അവസ്ഥയിലേക്ക് സ്ഥാപനം എത്തിയിരിക്കുകയാണ്. കോവിഡിന് ശേഷം നിരന്തരമായ പ്രശ്നങ്ങളെയാണ് ബൈജൂസ് അഭിമുഖീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button