KeralaLatest NewsNews

‘നിങ്ങൾക്കു കേൾവിക്കുറവുണ്ടോ? ചെവി കേൾക്കില്ലേ?’: മാധ്യമ പ്രവർത്തകരുടെ ആ ഒരു ചോദ്യത്തിൽ വിറളി പൂണ്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു ഇതുസംബന്ധിച്ച ചോദ്യങ്ങളിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതുസംബന്ധിച്ചുള്ള തുടർ ചോദ്യങ്ങളിൽ നിങ്ങൾക്ക് ചെവി കേൾക്കുന്നില്ലേ എന്ന് സ്വരം കടുപ്പിച്ച് അദ്ദേഹം പ്രതികരിച്ചു.

അന്വേഷണം നടക്കുന്നുണ്ടല്ലോ. അത് നടക്കട്ടെ. അത് കഴിഞ്ഞാൽ വിവരം ലഭിക്കുമല്ലോ. അപ്പോ നിങ്ങൾക്ക് എല്ലാം മനസിലാകുമല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയുള്ള ചോദ്യങ്ങളോടാണ് അദ്ദേഹം രൂക്ഷമായ രീതിയിൽ പ്രതികരിച്ചത്. താൻ പറഞ്ഞത് കേട്ടില്ലേ. നിങ്ങൾക്ക് കേൾവിക്ക് എന്തെങ്കിലും തകരാർ ഉണ്ടോ. ഇല്ലലോ, എന്നാ അതു മതി എന്ന് സ്വരം കടുപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് കേരളത്തിൽ പോരാട്ടമെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയെയും പിണറായി തള്ളി. കേരളത്തിൽ യുഡിഎഫും-എൽഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇതിൽ എൽഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button