Latest NewsKeralaNews

സിഎഎ ഭരണഘടന വിരുദ്ധം; കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ ഭരണഘടന വിരുദ്ധവും ജനവിരുദ്ധ വര്‍ഗീയ അജണ്ടയുമാണെന്ന് ആവർത്തിച്ചു. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് നിയമമെന്ന് പറഞ്ഞ അദ്ദേഹം, വിഭജന രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ഹീന നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

‘പൗരത്വ ഭേദഗതി നിയമത്തിലൂടെ ഭരണഘടനമൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ് നിയമം. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്നിൽ. കുടിയേറ്റക്കാരെ എങ്ങനെയാണ് മുസ്ലീങ്ങളെന്നും മുസ്ലീം ഇതര വിഭാഗങ്ങളെന്നും വേര്‍തിരിക്കുന്നത്? മൗലിക അവകാശങ്ങളെ ഹനിക്കുന്ന ഒരു നിയമവും ഒരു സര്‍ക്കാരിനും കൊണ്ടുവരാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് കേന്ദ്ര ലക്ഷ്യം’, അദ്ദേഹം ആരോപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു. നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്കെതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.

പൗരത്വ പ്രശ്നത്തിൽ കോൺഗ്രസിന്റേത് കുറ്റകരമായ മൗനമാണ്. സിഎഎക്കെതിരെ ദേശീയതലത്തിൽ കോൺഗ്രസ് നിലപാട് എന്താണ് ? ന്യായ് യാത്ര നടത്തുന്ന രാഹുൽ ഗാന്ധി ഇതൊന്നും അറിഞ്ഞില്ലേ ? ഒരക്ഷരം മിണ്ടിയില്ല. എന്തിനിത്ര തിടുക്കമെന്ന് മാത്രമാണ് കെസി വേണുഗോപാൽ ചോദിച്ചത്. കേന്ദ്ര നടപടിക്ക് മുന്നിൽ മുട്ട് മടക്കില്ല നിശബ്ദരാകുകയും ഇല്ലെന്നും പിണറായി ആവർത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button